Health
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം.
പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം.
കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്.
ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം.
ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്.
ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം.
പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Sports
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിന് നേരെ വെടിവയ്പ്പ്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര് ജില്ലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് നസീം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ താരം ആദ്യ ഏകദിനം നടക്കുന്ന റാവല്‍പിണ്ടിയില്‍ തന്നെ തുടരും.
നസീമും കുടുംബാംഗങ്ങളും ഇസ്ലാമാബാദിലാണ് താമസിക്കുന്നത്. പക്ഷേ ലോവര്‍ ദിറില്‍ അദ്ദേഹത്തിന് അടുത്ത ബന്ധുക്കളുണ്ട്. അവര്‍ താമസിച്ചിരുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
.
Kerala
തിരുവനന്തപുരം: പോലീസുകാരനെ വീടിനു സമീപത്തെ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ.ആര്. ക്യാമ്പിലെ പോലീസുകാരന് ആര്യനാട് വിനോബനികേതന്‍ മണ്ണാറം റോഡരികത്ത് വീട്ടില്‍ ശ്രീജിത്ത് (29) നെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വിവാഹം ഈ മാസം നടക്കാനിരിക്കുകയായിരുന്നു.
വിവാഹ ഒരുക്കങ്ങള്‍ നടന്നുവരവെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
District News
സുൽത്താൻ ബത്തേരി: രോഗിയായ കുട്ടിയെയെങ്കിലും കട്ടിലിൽ മഴ നനയാതെ കിടത്തണമെന്ന് ആഗ്രഹമുണ്ട്. എന്തുചെയ്യാം. ചോർന്നൊലിക്കാത്ത വീട് ഉണ്ടങ്കിലല്ലേ ഇതു നടക്കൂ.
വാസയോഗ്യമായ വീട് സ്വപ്നമായി അവശേഷിക്കുകയാണ്-നൂൽപ്പുഴ മാറോട് കാട്ടുനായ്ക്ക ഉന്നതിയിലെ വെള്ളന്റേതാണ് ഈവാക്കുകൾ. ഭാര്യ മാച്ചി, മകൾ ഓമന, ഇവരുടെ ഓട്ടിസം ബാധിച്ച 12 വയസുള്ള മകൾ, ഓമനയുടെ സഹോദരി എന്നിരടങ്ങുന്നതാണ് വെള്ളന്റെ കുടുബം.
മഴയത്ത് നനഞ്ഞൊലിക്കുന്ന ഒറ്റമുറിക്കൂരയിലാണ് വർഷങ്ങളായി ഇവരുടെ ജീവിതം. ഓട്ടിസം ബാധിച്ച കുട്ടിക്ക് തണുപ്പ് അധികമടിച്ചാൽ ബുദ്ധിമുട്ടേറും. എന്നിട്ടും കൂരയിൽ നിലത്തു പായ വിരിച്ചാണ് കുട്ടിയെ കിടത്തുന്നത്.
വീടിന് പലവട്ടം അപേക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് ഓമന പറയുന്നു. മകൾ രോഗിയാണെന്ന് കണ്ടതോടെ ഭർത്താവ് ഉപേക്ഷിച്ചതാണ് ഓമനയെ. അധികാരികൾ തങ്ങളുടെ ദുരിതത്തിലേക്ക് ഇനിയെങ്കിലും കണ്ണുതുറക്കണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.